അടയ്ക്കാത്തോട്: അടയ്ക്കാത്തോട്, കരിയംകാപ്പ് മേഖലകളിലുള്ളവര്‍ കാട്ടാന ഭീതിയില്‍. കരിയംകാപ്പ് വരെ ആനപ്രതിരോധ മതിലുള്ളതിനാല്‍ ഇവിടെ വരെ കാട്ടാന ശല്യമില്ല. എന്നാല്‍ മതില് അവസാനിക്കുന്ന പ്രദേശത്തു നിന്ന് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് കടക്കുകയാണ്. രാമച്ചി കോളനിവാസികള്‍ അടയ്ക്കാത്തോട്ടിലെത്താന് ആശ്രയിക്കുന്ന റോഡിലൂടെ കാട്ടാനകള്‍ എത്തുന്നതിനാല്‍ രാത്രി ഇതുവഴി പോകാന്‍ കോളനിവാസികള്‍ക്ക് കഴിയുന്നില്ല.
ഇന്നലെ പുലര്‍ച്ചെ മുന്നോടെ റോഡിലൂടെ രണ്ട് കാട്ടാനകളാണ് കൃഷിയിടത്തിലെത്തിയത്.വരവുകാലായില്‍ ജോസഫിന്റെ തോട്ടത്തിലെ 40 കുലച്ച നേന്ത്രവാഴകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. 3000 വാഴകളുള്ള തോട്ടത്തില്‍ കഴിഞ്ഞ ദിവസവും കാട്ടാനയെത്തിയിരുന്നു. അന്ന് 50 ലേറെ വാഴകളും നശിപ്പിച്ചിരുന്നു. ചീങ്കണ്ണിപ്പുഴ കടന്ന് ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് എത്തിയ കാട്ടാനകളാണ് ഇവിടെ നാശം വിതയ്ക്കുന്നത്. ആന മതില് രണ്ടു കിലോമീറ്റര്‍ കൂടി നീട്ടി രാമച്ചി കോളനി വരെ എത്തിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവില്‍ വളയഞ്ചാല്‍ മുതല്‍ കരിയംകാപ്പ് വരെ 11 കിലോമീറ്ററാണ് പ്രതിരോധമതില്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു