പൊളിക്കല്‍ നയത്തില്‍ നിങ്ങളുടെ വാഹനങ്ങള്‍ തവിടുപൊടിയാകുമോ? നിങ്ങളുടെ സംശയങ്ങള്‍ക്കുളള ഉത്തരം ഇവിടെയുണ്ട്...!

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാലാവധി തീര്‍ന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിരത്തുകളില്‍ നിന്നും ഒഴിവാക്കുന്നതിനായി സ്‌ക്രാപ്പേജ് പോളിസി (പൊളിക്കല്‍ നയം) നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന്റെ പൂര്‍ണമായ വിശദാംശം പുറത്തുവന്നിട്ടില്ലെങ്കിലും 2022 ഏപ്രില്‍ ഒന്നു മുതല്‍ സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കിത്തുടങ്ങും എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തന്റെ വാഹനങ്ങളോട് ആത്മബന്ധം വെച്ച്‌ പുലര്‍ത്തുന്നവരാണ് മിക്ക ഇന്ത്യക്കാരും. പോരാത്തതിന് സാധാരണക്കാര്‍ക്ക് വാഹനങ്ങള്‍ മാറ്റി വാങ്ങുക എന്നത് എളുപ്പം നടക്കുന്നകാര്യവുമല്ല. ഇതുകൊണ്ടൊക്കെതന്നെ സ്‌ക്രാപ്പേജ് പോളിസി പ്രകാരം 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളെല്ലാം പൊളിക്കേണ്ടി വരുമോ എന്ന സംശയം ഭൂരിഭാഗം പേരിലും ഉണ്ടാകുന്നത് സ്വാഭാവികമാണ്.20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ എല്ലാം പൊളിക്കേണ്ടതില്ല എന്നതാണ് ഇതിനുളള ഉത്തരം. എന്നാല്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഓട്ടമേറ്റഡ് ടെസ്റ്റിംഗിന് വിധേയമാകണം. ടെസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വാഹനങ്ങള്‍ക്ക് തുടര്‍ന്നും നിരത്തിലിറങ്ങാന്‍ അനുമതി ലഭിക്കും. എന്നാല്‍ ഈ വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് വളരെ കൂടുതലായിരിക്കും. നിശ്ചിത കാലയളവിനുളളില്‍ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതായും വരും.

സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും പൊതുവാഹനങ്ങള്‍, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവ 15 വര്‍ഷം പൂര്‍ത്തിയാകുമ്ബോഴുമാണ് ഓട്ടമേറ്റഡ് ടെസ്റ്റിംഗിന് വിധേയമാക്കേണ്ടത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉടമ്ബടികളോട് നമുക്കുളള പ്രതിബദ്ധത രാജ്യാന്തരസമൂഹത്തെ ബോദ്ധ്യപ്പെടുത്തുക, ഇന്ധനക്ഷമതകൂടിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ കണക്കുകൂട്ടലുകള്‍ കൂടി സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha