ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ കെട്ടിയിട്ട് ‌പീഡിപ്പിച്ചു; വാര്‍ഡ് ബോയ് അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ കെട്ടിയിട്ട് ‌പീഡിപ്പിച്ചു; വാര്‍ഡ് ബോയ് അറസ്റ്റില്‍

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ ലൈംഗീകമായ പീഡിപ്പിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയ് ഖുശിറാം ഗുജ്ജാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഓക്‌സിന്‍ സഹായത്തോടെ ഐസിയുവില്‍ കഴിയുന്ന യുവതിയെയാണ് വാര്‍ഡ് ബോയ് കൈകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ആരോടും പറയാതെ രോഗി ഒരു രാത്രി മുഴുവന്‍ കരഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നഴ്‌സിനോട് പറയാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിന് യുവതി പീഡനവിവരം എഴുതി നല്‍കിതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ചിത്രകൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നുളള കൂടുതല്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നും കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച്‌ വരികയാണെന്നും പോലീസ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog