ബി​ജെ​പി സാ​ധ്യ​താ​പ​ട്ടി​ക ഇ​ന്ന് പൂ​ര്‍​ത്തി​യാ​യേ​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക ഞാ​യ​റാ​ഴ്ച അ​ന്തി​മ​മാ​കും. ഘ​ട​ക​ക്ഷി​ക​ളു​ടെ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ലും ധാ​ര​ണ​യാ​കും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും ച​ര്‍​ച്ച​യു​ണ്ട്. എ​ന്‍​ഡി​എ​യു​ടെ പ്ര​ചാ​ര​ണ​മു​ദ്രാ​വാ​ക്യം അ​മി​ത്ഷാ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.10​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

നേ​മ​ത്തെ സി​റ്റിം​ഗ് എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, ന​ട​ന്‍ സു​രേ​ഷ്ഗോ​പി എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ഘ​ട​ക​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക.

ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി. മ​ത്സ​രി​ച്ച​ത് 99 സീ​റ്റി​ലാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തി​ല്‍​ക്കൂ​ടു​ത​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​ന​വി​ധി​തേ​ടു​മെ​ന്നാ​ണ് വി​വ​രം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha