ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് തേടി ഇരുവരും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് തേടി ഇരുവരും

തലശ്ശേരി: തെരഞ്ഞെടുപ്പ് പല അപൂർവ കാഴ്ചകൾക്കും വേദി ഒരുക്കാറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് തലശ്ശേരിയിൽ നടന്നത്. മണ്ഡലത്തിലെ സ്ഥാനാർഥികളായ എ എൻ ഷംസീറും സി ഒ ടി നസീറും  പരസ്പരം വോട്ട് അഭ്യർത്ഥിക്കുന്ന കാഴ്ചയ്ക്കാണ് തലശ്ശേരി കഴിഞ്ഞദിവസം സാക്ഷിയായത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി ഒ ടി നസീർ ആക്രമിക്കപ്പെട്ട കായ്യത്ത് റോഡിൽ  വെച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്നതും ഏറെ കൗതുകകരമായി. പ്രചാരണത്തിന് ഇടയിലാണ് ഇരുവരും തമ്മിൽ കണ്ടു മുട്ടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് ആയിരുന്നു സി പി എം മുൻ നേതാവ് കൂടിയായ സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. കായ്മത്ത് റോഡിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ എ എൻ ഷംസീർ എം എൽ എയ്ക്ക് പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗവും നഗരസഭാ മുൻ അംഗവുമായിരുന്നു സി ഒ ടി നസീർ. പാർട്ടിയുമായി അകന്നതിനു തൊട്ടു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog