ജയിക്കണം കോഹ്‌ലിക്കും 
രാഹുലിനും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ജയിക്കണം കോഹ്‌ലിക്കും 
രാഹുലിനും

അഹമ്മദാബാദ്
ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി–-20 ക്രിക്കറ്റ് മത്സരത്തില്‍ തോറ്റാല്‍ പരമ്ബര നഷ്ടമാകും. അഞ്ചുമത്സര പരമ്ബരയില്‍ ഇംഗ്ലണ്ട് 2–-1ന് മുന്നിലാണ്. ആദ്യത്തെയും മൂന്നാമത്തെയും കളി ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ജയിച്ചു. രണ്ടാമത്തേത് ഇന്ത്യ ഏഴു വിക്കറ്റിനും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫോമിലാണ് ഇന്ത്യക്ക് പ്രതീക്ഷ.

ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ ഫോമില്ലായ്മയില്‍ ആശങ്കയും. കളിച്ച മൂന്നിലും തുച്ഛമായ സ്കോറിനാണ് രാഹുല്‍ പുറത്തായത്. ആദ്യ കളിയില്‍ ഒരു റണ്‍ നേടിയെങ്കില്‍ ബാക്കി രണ്ടിലും പൂജ്യത്തിന് പുറത്തായി. ആകെ നേരിട്ടത് പതിനാലു പന്തുകള്‍. മികച്ച തുടക്കം കിട്ടാത്തതാണ് മൂന്നു കളിയിലും ഇന്ത്യക്ക് വിനയായത്.രാഹുലിന് പൂര്‍ണ പിന്തുണയാണ് ക്യാപ്റ്റന്‍ കോഹ്ലിയും ബാറ്റിങ് കോച്ച്‌ വിക്രം റാത്തോഡും നല്‍കുന്നത്. രാഹുല്‍ ചാമ്ബ്യന്‍ ക്രിക്കറ്ററാണെന്ന് കോഹ്ലി പറഞ്ഞു. രാഹുലിന്റെ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തെ കളി പരിശോധിച്ചാല്‍ കാര്യം വ്യക്തമാകും. മൂന്നു കളികൊണ്ടൊന്നും എഴുതിത്തള്ളേണ്ടെന്നും കോഹ്ലി പറഞ്ഞു.

ഏറ്റവും മികച്ച ട്വന്റി–-20 കളിക്കാരനാണെന്നാണ് കോച്ച്‌ റാത്തോഡിന്റെ അഭിപ്രായം. നാല്‍പ്പതിനു മുകളിലാണ് ബാറ്റിങ് ശരാശരി. മോശം കാലം എല്ലാവര്‍ക്കും ഉണ്ടാകും. രാഹുലിന് വീണ്ടും അവസരം നല്‍കുമെന്ന് റാത്തോഡ് പറഞ്ഞു. രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും കാത്തിരിക്കുമ്ബോഴാണ് രാഹുലിന്റെ മങ്ങിയ പ്രകടനം. ആദ്യ കളിയില്‍ റണ്ണെടുക്കാതെ മടങ്ങിയ കോഹ്ലി ഫോം വീണ്ടെടുത്തു. പിന്നീട് പുറത്താകാതെ 73, 77 റണ്ണടിച്ചു. അവസാന കളി 20നാണ്. തുടര്‍ന്ന് മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്ബരയുണ്ട്. 23നാണ് ആദ്യ ഏകദിനം. ടെസ്റ്റ് പരമ്ബര ഇന്ത്യ 3–-1ന് നേടിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog