പാതിരാത്രി ഉമ്മന്‍ചാണ്ടിയെത്തി; എ.വി ഗോപിനാഥ്​ പാര്‍ട്ടിക്ക്​ വഴങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

പാതിരാത്രി ഉമ്മന്‍ചാണ്ടിയെത്തി; എ.വി ഗോപിനാഥ്​ പാര്‍ട്ടിക്ക്​ വഴങ്ങി

പാലക്കാട്​: കോണ്‍ഗ്രസ്​ നേതൃത്വവുമായി ഇടഞ്ഞു നിന്ന നേതാവ്​ എ.വി ഗോപിനാഥ്​ ഒടുവില്‍ വഴങ്ങി. ഇന്നു മുതല്‍ തെരഞ്ഞെടുപ്പ്​ പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക്​ ​േശഷമാണ്​ അനുനയ നീക്കവുമായി ഉമ്മന്‍ചാണ്ടി പെരിങ്ങോട്ടുകുറിശ്ശിയിലെ എ.വി ഗോപിനാഥിന്‍റെ വീട്ടിലെത്തിയത്​.

നേരത്തെ, ഡി.സി.സി ഭാരവാഹിത്വമടക്കം നിരവധി പദവികള്‍ വഹിച്ചിരുന്ന കോണ്‍ഗ്രസ്​ നേതാവാണ്​ എ.വി ഗോപിനാഥ്​. സ്​ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള പല കാര്യങ്ങളിലും പാര്‍ട്ടി നേതൃത്വവുമായി ഇപ്പോള്‍ ഉടക്കി നില്‍ക്കുകയായിരുന്നു ​അദ്ദേഹം.കെ. സുധാകരനടക്കമുള്ള നേതാക്കള്‍ നേരിട്ട്​ ഇടപെട്ടിട്ടും ഗോപിനാഥ്​ വഴങ്ങിയിരുന്നില്ല. തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച ഗോപിനാഥ്​ കോണ്‍ഗ്രസ്​ വിടുമെന്ന സൂചന നല്‍കിയിരുന്നു.

നേരത്തെ, ഗോപിനാഥുമായി ഉമ്മന്‍ ചാണ്ടി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പ്രശ്​നപരിഹാരമായിരുന്നില്ല. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശേഷമാണ്​ ഉമ്മന്‍ചാണ്ടി പാലക്കാട്ടുള്ള ഗോപിനാഥിന്‍റെ വീട്ടിലേക്ക്​ തിരിച്ചത്​. ഉമ്മന്‍ചാണ്ടി രാത്രി 12 മണിക്ക്​ ശേഷമാണ്​ ഗോപിനാഥിന്‍റെ വീട്ടിലെത്തുന്നത്​. 15 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ പ്രശ്​നം പരിഹരിക്കപ്പെടുകയായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog