ഇടത് സർക്കാരിന്റെ ഭരണത്തിനെതിരെ ജനവികാരം ശക്തം; സർക്കാർ അധികാരത്തിൽ തുടരരുതെന്ന് കേരളം ചിന്തിക്കുന്നുവെന്ന് ചെന്നിത്തല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

ഇടത് സർക്കാരിന്റെ ഭരണത്തിനെതിരെ ജനവികാരം ശക്തം; സർക്കാർ അധികാരത്തിൽ തുടരരുതെന്ന് കേരളം ചിന്തിക്കുന്നുവെന്ന് ചെന്നിത്തല

കണ്ണൂർ: ഇടത് സർക്കാരിന്റെ ഭരണത്തിന് എതിരെ ജനവികാരം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിൽ തുടരരുത് എന്ന് കേരളം ചിന്തിക്കുന്നു. അത് അട്ടിമറിക്കാനാണ് വ്യാജ വോട്ടർമാരെ ചേർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
4 ലക്ഷം വ്യാജ വോട്ടുകൾ വോട്ടർ പട്ടികയിലുണ്ട്. ഓരോ മണ്ഡലത്തിലും 1500 മുതൽ 6000 വരെ വ്യാജ വോട്ടർമാരാണുള്ളത്. ഒരേ ഫോട്ടോയിൽ ഒന്നിലധികം വോട്ടർമാരുണ്ട്. രേഖകൾ കണ്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog