വടികൊണ്ട് കുത്തി; അടിച്ച്‌ തുടയെല്ല് പൊട്ടിച്ചു; വയോധികയ്ക്ക് നേരെ ഹോം നഴ്‌സിന്റെ ക്രൂരത - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

വടികൊണ്ട് കുത്തി; അടിച്ച്‌ തുടയെല്ല് പൊട്ടിച്ചു; വയോധികയ്ക്ക് നേരെ ഹോം നഴ്‌സിന്റെ ക്രൂരത

ആലപ്പുഴ : ചെട്ടികുളങ്ങരയില്‍ വയോധികയ്ക്ക് നേരെ ഹോം നഴ്‌സിന്റെ ക്രൂരത. വയോധികയെ വടികൊണ്ട് അടിയ്ക്കുകയും കുത്തുകയും ചെയ്തു. 78 കാരിയായ വിജയമ്മയാണ് ഹോം നഴ്‌സിന്റെ ക്രൂര പീഡനത്തിന് ഇരയായത്.

ഫെബ്രുവരി 20നായിരുന്നു സംഭവം. ഡൈനിംഗ് ഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹോം നഴ്‌സ് കട്ടപ്പന സ്വദേശിനി ഫിലോമിന വിജയമ്മയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടുകയും ചെയ്തിരുന്നു.

ഹോം നഴ്‌സിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി മകന്‍ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. സംഭവത്തില്‍ മകന്റെ പരാതിയെ തുടര്‍ന്ന് ഫിലോമിനയെ പോലീസ് അറസ്റ്റ് ചെയ്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog