സ്ഥാനാർഥിയില്ല, തലശേരിയിലെ പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കി
കണ്ണൂരാൻ വാർത്ത
കണ്ണൂർ: തലശേരിയിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കേന്ദ്രമന്ത്രി അമിത് ഷാ റദ്ദാക്കി. സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് തലശേരിയിൽ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. തലശേരിയിൽ ബിജെപി സ്ഥാനാർഥിയുടടെ പത്രിക തളളിയിരുന്നു.
അതേസമയം, സ്ഥാനാർഥിയില്ലാത്ത തലശേരി മണ്ഡലത്തിൽ ബദൽ മാർഗങ്ങൾക്കായുളള നീക്കം ബിജെപി സജീവമാക്കിയിട്ടുണ്ട്. ഇവിടെ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വം നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തളളിയതോടെ ഇവിടെയും ബിജെപി പ്രതിസന്ധിയിലാണ്. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇന്നു വൈകീട്ടോ നാളെയോ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത