നിയമസഭാ തെരഞ്ഞെടുപ്പ് : തൃശൂരിൽ കേന്ദ്ര സേന സ്ഥിതിഗതികൾ വിലയിരുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ക്രമസമാധാന സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര സായുധ സേന ജില്ലയിലെത്തി. സശസ്ത്ര സീമാ ബൽ ഡിഐജി രാജീവ് റാണ ജില്ലാ കലക്ടർ എസ് ഷാനവാസുമായി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്ത് കേന്ദ്രസേന സശസ്ത്ര സീമാ ബൽ 5 കമ്പനികളെ വിന്യസിച്ചതിൽ 2 കമ്പനികളാണ് തൃശൂരിൽ എത്തിയത്. ഒരു കമ്പനിയിൽ 90 പേരാണ് ഉള്ളത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ തെരഞ്ഞെടുപ്പ് ക്രമസമാധാനപരമായാണ് നടക്കാറുള്ളതെന്ന് കലക്ടർ പറഞ്ഞു.

സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടാൽ കൂടുതൽ കേന്ദ്രസേനയെ എത്തിക്കാമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കൾ ജില്ലയിൽ വരുന്നതിനാൽ ക്രമസമാധാനം നിലനിർത്തണമെന്നും രാജീവ് റാണ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha