വ്യക്തികള്‍ തമ്മിലല്ല രാഷ്ട്രീയ നയങ്ങള്‍ തമ്മിലാണ് മത്സരമെന്ന് ഇടതു സ്ഥാനാര്‍ഥി എം ബി രാജേഷ്. വിവാദങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടുണ്ടെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും രാജേഷ് പറഞ്ഞു.
അതേസമയം കളമശേരി മണ്ഡലത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ ജീവിതം തുറന്ന പുസ്തകമാണെന്നും തനിക്കെതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും രാജീവ് വ്യക്തമാക്കി. യുഡിഎഫില്‍ നിന്ന് മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് പ്രചാരണ രംഗത്തേക്കിറങ്ങുന്നതെന്ന് ആലുവയിലെ സിപിഎം സ്ഥാനാര്‍ഥി ഷെല്‍ന നിഷാദ് പറഞ്ഞു.സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാന്‍ നില്‍ക്കുന്നില്ലെന്നും ഷെല്‍ന കൂട്ടിച്ചേര്‍ത്തു.
ബേപ്പൂര്‍ അടക്കമുള്ള കോഴിക്കോട്ടെ 13 സീറ്റുകളിലും എല്‍ഡിഎഫ് വിജയം ഉറപ്പാണെന്ന് ബേപ്പൂര്‍ സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതു തരംഗമാണ് എങ്ങും. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു