ചാര്‍ജ് കയറിയോ എന്നറിയാന്‍ നക്കി നോക്കി; മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; മുഖം തകര്‍ന്ന് ആറാം ക്ലാസുകാരന് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

ചാര്‍ജ് കയറിയോ എന്നറിയാന്‍ നക്കി നോക്കി; മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; മുഖം തകര്‍ന്ന് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മിര്‍സാപൂര്‍: മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ മുഖം തകര്‍ന്ന് 12 വയസുകാരന്‍ മരിച്ചു. യു പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലെ മാത്വര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

'ജാദൂ' ചാര്‍ജര്‍ ഉപയോഗിച്ച്‌ ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജ് കയറിയോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ബാറ്ററി പൊട്ടിത്തെറിച്ച്‌ ആറാം ക്ലാസുകാരനായ മോനുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൊബൈല്‍ ബാറ്ററി ചാര്‍ജര്‍ ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാന്‍ വെച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററിയില്‍ ചാര്‍ജ് കയറിയോ എന്ന് പരിശോധിക്കാന്‍ കുട്ടി തീരുമാനിച്ചു.ബാറ്ററി എടുത്ത് നക്കി നോക്കുകയാണ് കുട്ടി ചെയ്തത്.

ഉടന്‍ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ഓടി മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്.

ഉടന്‍ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനുശേഷം മോനുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയുമായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog