ചുമട്ട് തൊഴിലാളികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സതീശന്‍ പാച്ചേനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : ചുമട്ട് തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

ചുമട്ടു തൊഴിലാളി ക്ഷേമനിധിയില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കുക, ചുമട്ടു തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പെടുത്തുക, ക്ഷേമ ബോര്‍ഡ്‌ പ്രവര്‍ത്തനം കാര്യക്ഷമമാകുക.അനധികൃതമായി ലേബര്‍ കാര്‍ഡ് അനുവദിക്കുന്നത് അവസാനിപ്പിക്കുക
തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്
സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (INTUC) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ്‌ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി .തൊഴിലാളി ക്ഷേമ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന സര്‍ക്കാര്‍ തൊഴിലാളി സ്നേഹം പ്രസംഗത്തില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വഞ്ചനാപരമായ നിലപാട് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.ചടങ്ങില്‍ ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. വി. രാഘവന്‍ അധ്യക്ഷത വഹിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സി. കരുണാകരന്‍, ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്‌ ഏ. ടി. നിഷാത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി ഏ.പി. നാരായണന്‍,എം.ഒ. മാധവന്‍ മാസ്റ്റര്‍,ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ ലാലു കുന്നപ്പള്ളി, വി. മോഹനന്‍,പി.ടി.കുര്യക്കോസ് മാസ്റ്റര്‍, പി. ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സി.എച്ച്‌ ഇന്ദ്രപാലന്‍ പി. പ്രകാശന്‍, ജിജി പയ്യന്നൂര്‍, ജഗദീഷ് ഉളിയില്‍, ജോയ്കുട്ടി കേളകം, ചന്ദ്രന്‍ മണത്തണ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha