കുട്ടികള്‍ക്ക് പഴകിയ അരി വിതരണം: തെരഞ്ഞെടുപ്പ് പ്രഹസനമെന്ന് ആക്ഷേപിച്ച്‌ പ്രതിപക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃശൂര്‍: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം. സ്കൂള്‍ കുട്ടികള്‍ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദം. ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായതിനാല്‍ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്നാണു പ്രതിപക്ഷവാദം. അധ്യയന വര്‍ഷം തീരുന്ന മാര്‍ച്ച്‌ 31നു മുന്‍പ് അരികൊടുത്തു തീര്‍ക്കേണ്ടതിനാലാണ് ഇപ്പോള്‍ത്തന്നെ വിതരണം ചെയ്യുന്നതെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. എന്നാല്‍ ഈ അരിവിതരണത്തിന്റെ ഉത്തരവില്‍ത്തന്നെ പിന്നാലെ കിറ്റുകള്‍ വിതരണത്തിനെത്തുമെന്നും പറയുന്നു.

11 തരം ഭക്ഷ്യവസ്തുക്കളും അരിയും അടങ്ങുന്ന കിറ്റ് തയാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല.ഒരുമിച്ചു വിതരണം ചെയ്യുന്നതിനു പകരം അരിമാത്രം തിരക്കിട്ടു വിതരണം ചെയ്യുന്നതാണ് ആരോപണത്തിന് ഇടയാക്കിയത്. ഏഴുമാസം സ്കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച്‌ ഇപ്പോള്‍ ഒരുമിച്ചു നല്‍കിയത് മനപ്പൂര്‍വമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha