'എന്നെ കേള്‍ക്കണം'; മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി മണിക്കുട്ടന്‍ പിന്‍മാറി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

'എന്നെ കേള്‍ക്കണം'; മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി മണിക്കുട്ടന്‍ പിന്‍മാറി

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയിലെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ച മണിക്കുട്ടന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറി. ബി.ജെ.പി ദേശീയ നേതൃത്വമാണ് മണികണ്ഠന്‍ എന്ന മണിക്കുട്ടനെ ഇന്നലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്നേഹപൂര്‍വം അവസരം നിരസിക്കുകയാണെന്ന് മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണിക്കുട്ടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നില്ല.അതിനാല്‍ ഈ സ്ഥാനാര്‍ഥിത്വം സന്തോഷപൂര്‍വം നിരസിക്കുന്നു. ഞാന്‍ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കില്‍ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു,' മണിക്കുട്ടന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'ഈ കാണുന്ന വിളക്കു കാലില്‍ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല,' - എന്ന ഡോ.ബി.ആര്‍ അംബേദ്കറിന്റെ വാചകങ്ങളുംഅദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog