നാടിന്റെ പ്രതീക്ഷകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

നാടിന്റെ പ്രതീക്ഷകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം

കണ്ണൂര്‍: വികസന രംഗത്തെ നിരവധിയായ പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കു വയ്‌ക്കുന്ന ജനതക്ക്‌ ആത്മവിശ്വാസം നല്‍കി. നാടിന്റെ പ്രതീക്ഷകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ സതീശന്‍ പാച്ചേനിയുടെ മണ്ഡല പര്യടനം ആവേശകരമായി മാറി. കഴിഞ്ഞ ദിവസം രാവിലെ മുണ്ടേരി പഞ്ചായത്തിലെ നിലപ്പനക്കുന്ന്‌ കോളനിയിലും മുണ്ടേരി കോളനിയിലും ഭവന സന്ദര്‍ശത്തിലൂടെയുള്ള പര്യടന പരിപാടിയായിരുന്നു.
കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലത്തിനിടയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാതെ വാഗ്‌ദാനങ്ങളുടെ പെരുമഴ സൃഷ്‌ടിക്കുക മാത്രമാണ്‌ നടന്നതെന്ന്‌ കോളനികളില്‍ സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങള്‍ സ്‌ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയോട്‌ പരാതി പറഞ്ഞത്‌. മുണ്ടേരി ഗംഗാധരന്‍, സുധീഷ്‌ മുണ്ടേരി, പി സി അഹമ്മദ്‌ കുട്ടി, ലക്ഷ്‌മണന്‍ തുണ്ടിക്കോത്ത്‌, കെ പി സലാം, ഫര്‍ഹാന്‍ മുണ്ടേരി, കെ ബിന്ദു, കെ വി കബീര്‍, വി സി നാരായണന്‍ മാസ്‌റ്റര്‍, ടി ജയപ്രകാശ്‌, ഖാദര്‍ മുണ്ടേരി, റിയാസ്‌ കാനച്ചേരി, നിസാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ഉച്ചതിരിഞ്ഞ്‌ എളയാവൂര്‍ മേഖലയിലെ പര്യടന പരിപാടി യാദവ തെരുവില്‍ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ കെ. പ്രമോദ്‌ ഉദ്‌ഘാടനം ചെയ്‌തു.കൊളേക്കര മുസ്‌തഫ അധ്യക്ഷത വഹിച്ചു. സുരേഷ്‌ ബാബു ഇളയാവൂര്‍, പി. മാധവന്‍, രാജീവന്‍ എളയാവൂര്‍, റിജില്‍ മാക്കുറ്റി, ഷമീര്‍ പള്ളിപ്രം, ഷക്കീര്‍ മൗവ്വഞ്ചേരി, സുധീഷ്‌ മുണ്ടേരി, പി.കെ സജേഷ്‌ കുമാര്‍, അമീനുള്ള, ടി പ്രദീപന്‍, സതീശന്‍ ബാവൂക്കന്‍, ഷാജി ചാലിലോത്ത്‌, മനോജ്‌ കിഴുതള്ളി, എം.കെ. വരുണ്‍ പി എ ഹരി, സജ്‌മാ മഹേഷ്‌, ശ്രീജ മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog