'പള‌ളിയിലെ വാങ്ക് വിളി ഉറക്കം കെടുത്തുന്നു, ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നു '; പരാതിയുമായി സര്‍‌വകലാശാല വൈസ് ചാന്‍സിലര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

'പള‌ളിയിലെ വാങ്ക് വിളി ഉറക്കം കെടുത്തുന്നു, ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നു '; പരാതിയുമായി സര്‍‌വകലാശാല വൈസ് ചാന്‍സിലര്‍

പ്രയാഗ്‌രാജ്: താമസസ്ഥലത്തിന് തൊട്ടടുത്തുള‌ള പള‌ളിയിലെ പ്രഭാതത്തിലുള‌ള വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന് പരാതിയുമായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍. അലഹാബാദ് സര്‍വകലാശാല വൈസ്‌ ചാന്‍സിലറായ സംഗിത ശ്രീവാസ്‌തവയാണ് ജില്ലാ മജിസ്‌ട്രേ‌റ്റിന് നേരിട്ട് പരാതി നല്‍കിയത്. പ്രഭാതത്തില്‍ 5.30നുള‌ള അസാന്‍ നമസ്‌കാരത്തിനുള‌ള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയെയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച്‌ മൈക്കിലൂടെയുള‌ള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാന്‍സിലറുടെ ആവശ്യം.

ഉച്ചത്തിലുള‌ള ശബ്‌ദം തനിക്ക് ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നതായും 'നിങ്ങളുടെ സ്വാതന്ത്ര്യം മ‌റ്റുള‌ളവരുടെ മൂക്കിന്‍ തുമ്ബുവരെ' എന്ന മഹദ്‌വചനം ഓര്‍മ്മിപ്പിച്ച സംഗിത ശ്രീവാസ്‌തവ താന്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും തന്റെ പരാതിയില്‍ പറയുന്നു.സമാധാനപരമായ സഹവര്‍ത്തിത്വം എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അത് പാലിക്കപ്പെടണമെന്നും പരാതിയിലുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog