'ആരു പറഞ്ഞു; പുതിയ വാര്‍ത്ത എങ്ങനെ വന്നെന്ന് അറിയില്ല'; നേമത്തെ വാര്‍ത്ത നിഷേധിച്ച്‌ ഉമ്മന്‍ചാണ്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. 50 വര്‍ഷമായി പുതുപ്പള്ളിയിലാണ് താന്‍ മത്സരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറ്ഞ്ഞു. എന്നാല്‍ നേമത്ത് ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ബിജെപിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി മുന്നേറ്റം നേടണമെന്ന ഉറച്ച തിരുമാനത്തിലാണ് കോണ്‍ഗ്രസ്.അഞ്ച് തവണ കോണ്‍ഗ്രസ് മത്സരിച്ച്‌ വിജയിച്ച മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങിയാല്‍ മണ്ഡലം പിടിക്കാന്‍ തന്നെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.2011 ലായിരുന്നു എല്‍ഡിഎഫ് വിട്ടുവന്ന ജനതാദാളിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

അതിനിടെയാണ് ശക്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേമത്ത് മത്സരിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായത്. തുടര്‍ന്ന് മുരളീധരന്റെയും ഉമ്മന്‍ചാണ്ടിയുടെയും പേരുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി തന്നെ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ നാളെയെ തീരുമാനമുണ്ടാകു. മുന്‍ എംഎല്‍എ വി ശിവന്‍ കുട്ടിയാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha