കണ്ണൂര്‍ ‍ ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് മെഗാ ക്യാമ്ബുകള്‍ ഉടന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കണ്ണൂര്‍ ‍ ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് മെഗാ ക്യാമ്ബുകള്‍ ഉടന്‍


കണ്ണൂര്‍: ‍ ജില്ലയില് കോവിഡ് - 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്കുമാണ് മെഗാ ക്യാമ്ബുകളില്‍ വാക്‌സിന്‍ നല്‍കുക. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലല്‍ മെഗാ ക്യാമ്ബ്ുകള്‍ സംഘടിപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനാ യോഗം തീരുമാനിച്ചു. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്ബ, ഇരിട്ടി, കൂത്തുപറമ്ബ് എന്നിവിടങ്ങളിലാണ് ക്യാമ്ബുകള്‍ നടത്തുക. ഓരോ ക്യാമ്ബിലും 500 മുതല്‍ 1000 വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും.

സമയബന്ധിതമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മെഗാ വാക്‌സിനേഷന്‍ ക്യാംപയിനുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണ നായ്ക് അഭ്യര്‍ത്ഥിച്ചു. ക്യാമ്ബുകളില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള വളന്റീര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഭക്ഷണം, വെള്ളം തുടങ്ങിയവ നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ തുടങ്ങിയവര്‍ക്ക് 0497 - 2700709, 2700194 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും വളണ്ടിയര്‍മാരെയും നല്‍കാമെന്ന് സംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പ്രീത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ. ബി സന്തോഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍, ഐഎംഎ, ഐഎപി, ലോകാരോഗ്യ സംഘടന, സ്വകാര്യാശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog