പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയതെന്നും വിവരം. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവരം.

ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha