റിയല്‍ എസ്റ്റേറ്റ് ചെക്ക് തര്‍ക്കങ്ങള്‍ക്കുള്ള ദുബായ് ട്രൈബ്യൂണല്‍ പിരിച്ചുവിട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

റിയല്‍ എസ്റ്റേറ്റ് ചെക്ക് തര്‍ക്കങ്ങള്‍ക്കുള്ള ദുബായ് ട്രൈബ്യൂണല്‍ പിരിച്ചുവിട്ടു

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചെക്ക് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദുബായിലെ പ്രത്യേക ട്രൈബ്യൂണല്‍ പിരിച്ചുവിട്ടു.
ദുബായ് ഭരണാധികാരിയെന്ന നിലയില്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ട്രൈബ്യൂണലിനെ പിരിച്ചുവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

അന്തിമവിധി ലഭിക്കാത്ത പ്രത്യേക ട്രൈബ്യൂണല്‍ അവലോകനം ചെയ്യുന്ന എല്ലാ പരാതികളും ക്ലെയിമുകളും വ്യവഹാരങ്ങളും അപ്പീലുകളും ഉടന്‍ തന്നെ ബന്ധപ്പെട്ട ജുഡീഷ്യല്‍ സ്ഥാപനത്തിലേക്ക് റഫര്‍ ചെയ്യും.

ഡിക്രി ഇഷ്യു ചെയ്ത തീയതി മുതല്‍ സജീവമാണ്, അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും എന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog