കോമ്പ്രിഹെന്‍സിവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്ററിന്റെ സ്ഥലം മാനന്തവാടി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എഞ്ചിനീയര്‍ സന്ദര്‍ശിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

കോമ്പ്രിഹെന്‍സിവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്ററിന്റെ സ്ഥലം മാനന്തവാടി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എഞ്ചിനീയര്‍ സന്ദര്‍ശിച്ചു

തലപ്പുഴ:വയനാട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി തലപ്പുഴ ബോയ്‌സ് ടൗണില്‍ നിര്‍മ്മിക്കുന്ന കോമ്പ്രിഹെന്‍സിവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്ററിന്റെ സ്ഥലം മാനന്തവാടി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എഞ്ചിനീയര്‍ സന്ദര്‍ശിച്ചു.സര്‍ക്കാര്‍ ഏറ്റെടുത്ത 10 ഏക്കര്‍ സ്ഥലത്താണ് വയനാട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി  കോമ്പ്രി ഹെന്‍സിവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.ഈ സ്ഥലത്തിന്റെ  ഭൂമിരേഖയും  അതിര്‍ത്തികളുമാണ് മാനന്തവാടി നാഷണല്‍ ഹെല്‍ത്ത് മിഷ്യന്‍ എഞ്ചിനീയര്‍ കെ.എ ശരണ്യ,തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, എം.വി ജോഷി, സര്‍വേയര്‍ പ്രീത് എന്നിവര്‍ പരിശോധന നടത്തിയത്.കഴിഞ്ഞ മാസം 14നാണ് കേരള ആരോഗ്യ മന്ത്രി  കോമ്പ്രി ഹെന്‍സിവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം ബോയ്‌സ് ടൗണില്‍ നടത്തിയത്.സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടിയാണ് കോമ്പ്രി ഹെന്‍സിവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്റ് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog