ചൈനീസ് നിര്‍മ്മിത ആയുധങ്ങളുമായി ഭീകരന്‍ അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരന്‍ പിടിയില്‍. ദോഡ ജില്ലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്.

ജമ്മു സോണ്‍ പോലീസ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്. മേഖലയില്‍ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. മൂന്ന് ചൈനീസ് പിസ്റ്റലുകള്‍, അഞ്ച് മാഗസീനുകള്‍, 15 ബുള്ളറ്റുകള്‍ സൈലന്‍സര്‍ എന്നിവയാണ് പിടികൂടിയത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha