അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവന; പെരുമാറ്റച്ചട്ട ലംഘനത്തിന്‌ പിണറായി വിജയന് നോട്ടീസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവന; പെരുമാറ്റച്ചട്ട ലംഘനത്തിന്‌ പിണറായി വിജയന് നോട്ടീസ്

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി സുഭാഷ് നോട്ടീസ് അയച്ചത്.

ധര്‍മ്മടത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറി. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്.

പരാതി നല്‍കിയയാളുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog