ചാരായം കടത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പേരാവൂർ എക്സൈസ് പിടികൂടി
കണ്ണൂരാൻ വാർത്ത
പേരാവൂർ:ലോക്ഡൗൺകാലത്ത് ഇരുചക്ര വാഹനത്തിൽ ചാരായം കടത്തിയ കേസിൽ ഒളിവിൽ പോയ പേരാവൂർ കുനിത്തല സ്വദേശി നന്ത്യത്ത് വീട്ടിൽ ശങ്കരൻ എന്ന വിജേഷിനെയാണ്  പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.
2020 ഓഗസ്റ്റ് മാസം 17 ന് രാത്രി   കുനിത്തല വായന്നൂർ റോഡരികിൽ വച്ച് കെഎൽ 78 - 2402 യമഹ ഫാസിനോ സ്കൂട്ടിയിൽ അഞ്ച് ലിറ്റർ ചാരായം കടത്തുന്നതിനിടെ പേരാവൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ  കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. എക്സൈസ് സംഘത്തെ കണ്ട് ചാരായവും സ്കൂട്ടിയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ഇയാൾ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി  എക്സൈസ് ഇൻസ്പെക്റും സംഘവും ഇയാളെ വേക്കളം നാല്പാടിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത