സിഐഡി മൂസയുടെ കവര്‍ സോങ്ങുമായി ഹരിശങ്കര്‍ ;എന്റെ പാട്ടും പൊക്കി, എന്റെ പട്ടിയേയും പൊക്കിയെന്ന് ദിലീപ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

സിഐഡി മൂസയുടെ കവര്‍ സോങ്ങുമായി ഹരിശങ്കര്‍ ;എന്റെ പാട്ടും പൊക്കി, എന്റെ പട്ടിയേയും പൊക്കിയെന്ന് ദിലീപ്

പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ദിലീപിന്റെ സി.ഐ.ഡി. മൂസ. ഗംഭീര വിജയം നേടിയ കോമഡി ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയിലെ സൂപ്പര്‍ ഹിറ്റായ 'കാടിറങ്ങി ഓടിവരുമൊരു' എന്ന ഗാനത്തിന് കവര്‍ സോങ് ഒരുക്കിയിരിക്കുകയാണ് യുവഗായകനായ കെ.എസ്. ഹരിശങ്കര്‍. ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം എന്തെന്നാല്‍ ക്ലൈമാക്സ് രംഗത്തില്‍ നടന്‍ ദിലീപിന്റെ മാസ് എന്‍ട്രി ആണ്.

മൂസയുടെ പുതിയ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. 'എന്റെ പാട്ടും പൊക്കി, എന്റെ പട്ടിയേയും പൊക്കി… വേര്‍ ഈസ് അര്‍ജുന്‍…' എന്ന ഡയലോഗുമായി ജനപ്രിയ നായകന്‍ പക്ക മൂസയായി അര്‍ജുനെ അന്വേഷിച്ച്‌ ഫ്ളാറ്റ് 12 ബിയിലേക്ക് കയറി പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.നവീന്‍ ചെമ്ബോടിയുടേതാണ് ഛായാഗ്രഹണം. ആലാപനത്തിനൊപ്പം ഹരിശങ്കര്‍ സ്ക്രീന്‍പ്ലേയും ഒരുക്കിയിരിക്കുന്നു. ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. ദേവാനന്ദ്, പ്രതാപ്, ടിമ്മി& ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ഒറിജിനല്‍ പാടിയിരിക്കുന്നത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog