ഇനി ബാങ്കുകളില്‍ നിന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടുക എന്നത് അത്ര വേഗത്തില്‍ സാധ്യമാകില്ല. ക്രെഡിറ്റ് കാര്‍ഡ് വായ്പയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകള്‍. ക്രെഡിറ്റ് സ്കോര്‍ മികച്ച രീതിയിലുള്ളവര്‍ക്ക് മാത്രമേ ഇനി ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭ്യമാകുകയുള്ളു. ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള വായ്പകള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ശരാശരി 780 ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രമേ പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയുള്ളു. മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ മാത്രം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയാകുമെന്നാണ് നിര്‍ദേശം. 2020 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു