പുഴയറിഞ്ഞ്‌ ജലദിനത്തിലൊരു പുഴയാത്ര

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: ജലത്തിന്റെ ലഭ്യതയും പ്രാധാന്യവും പ0ന വിഷയമാക്കി ജല ദിനത്തില്‍ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ്‌ എസ്‌ യുണിറ്റിന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ സംഘടിപ്പിച്ച പുഴയുടെ തീരത്ത്‌ പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രകൃതിയെതൊട്ടറിഞ്ഞുള്ള നവ്യാനുഭവമായി. വനം വന്യജീവി വകുപ്പും, ആറളം വന്യജീവി സങ്കേതവും ഇരിട്ടി എന്‍ എസ്‌ എസ്‌ യൂണിറ്റും സംയുക്‌തമായാണ്‌ ആറളം പുഴയിലെ ജൈവ വൈവിധ്യത്തെ പറ്റി അറിയാനും പഠിക്കാനുമായി പുഴയുടെ തീരത്ത്‌ എന്ന പേരില്‍ പുഴ യാത്ര സംഘടിപ്പിച്ചത്‌.
പുഴയും പുഴയുടെ ജൈവ വൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയുംഈ യാത്രയിലൂടെ മനസ്സിലാക്കാന്‍ എന്‍എസ്‌എസ്‌ വളന്റിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായകരമായി.പരിസ്‌ഥിതി പ്രവര്‍ത്തകനും, സുവോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയിലെമുതിര്‍ന്ന ശാത്രജ്‌ഞനുമായ ഡോ:ജാഫര്‍ ക്ലാസെടുത്തു ,ആറളം വൈല്‍ഡ്‌ ലൈഫ്‌ വാച്ചര്‍മാരായ സുശാന്ത്‌, ബിജു എന്നിവര്‍ ആറളം വനം വന്യജീവി സങ്കേതത്തെക്കുറിച്ച്‌ വിശദീകരിച്ചു. ആറളം റെയ്‌ഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ അനീഷ്‌ കുമാര്‍ ഇ.പി, സുജേഷ്‌ ബാബു കെ വി, ബിജുകുമാര്‍ എ.എം, ബിന്‍സി കെ ജെ , ദീപ കെ.എസ്‌ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha