കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വെള്ളിയാഴ്ച രാത്രി ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്.മാനന്തവാടി പാണവള്ളി സ്വദേശി മേട്ടുവളപ്പില്‍ ഷൗക്കത്ത് അലി,മലപ്പുറം സ്വദേശി മുഹമ്മദ് ഷാകി എന്നിവരില്‍ നിന്നാണ് ഒന്നരക്കിലോയിലധികം  സ്വര്‍ണ ശേഖരം കസ്റ്റംസ് കണ്ടെത്തിയത്. ഇരുവരും മലധ്വാരത്തില്‍ സ്വര്‍ണ മിശ്രിതമമാക്കിയ കാപ്‌സ്യുളുകള്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 752 ഗ്രാം,945 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം ലഭിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ഇ. വികാസ്,വി നായിക് സൂപ്രണ്ട്മാരായ കെ സുകുമാരന്‍, സി വി മാധവന്‍,ഇന്‍സ്പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, കെ വി രാജു, ബി യദുകൃഷ്ണ,സോണിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha