എന്‍ഡിഎയുടെ വാഹന പ്രചരണ ജാഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പുറം : മലപ്പുറത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണ യോഗത്തിന് നേരെ കയ്യേറ്റ ശ്രമം. ഏറനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്.

ഇന്നലെ വൈകിട്ട് ഊര്‍ങ്ങാട്ടിരി ചൂളാട്ടിപാറ അങ്ങാടിയില്‍ നടന്ന വാഹന പ്രചരണ ജാഥയില്‍ ബിജെപി ദേശീയ സമിതി അംഗം പിടി ആലിഹാജി സംസാരിച്ചു കൊണ്ടിരിക്കവെ അദേഹത്തിന് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടാവുകയായിരുന്നു. ഫവാസ് എന്നയാളാണ് കയ്യേറ്റം നടത്തിയത്. പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ക്കെതിരെ ബിജെപി ഏറനാട് നിയോജക മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha