പ്രണയം പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി ചന്ദ്ര ലക്ഷ്മണ്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സിനിമയില്‍ സജീവമായി നിന്നിരുന്ന പല താരങ്ങളും ഇപ്പോള്‍ വിട്ടുനില്‍ക്കുകയും തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ്. എന്നാല്‍ ഇവരെ പറ്റിയുള്ള വാര്‍ത്തകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അത്തരത്തില്‍ ഒരാളാണ് ചന്ദ്ര ലക്ഷ്മണ്‍. ചന്ദ്ര എന്ന പേരിനേക്കാള്‍ നടി പ്രശസ്തയായത് സാന്ദ്ര നെല്ലിക്കാടന്‍ എന്ന പേരിലൂടെയായിരുന്നു. സിനിമയിലും സീരിയലിലും സജീവമായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ തന്റേതായ ഒരു അടയാളപ്പെടുത്തല്‍ നടത്താന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വലിയൊരു കാലത്തെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ചന്ദ്ര. സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലുടെ വെള്ളിത്തിരയിലെത്തിയ നടി ഗോസ്റ്റ് റൈറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവിന് ഒരുങ്ങുന്നത്.ചിത്രത്തിന്റെ ടൈറ്റില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു തിരിച്ചുവരവിന് സാഹചര്യമൊരുക്കിയതെന്ന് ചന്ദ്ര വ്യക്തമാക്കുന്നുണ്ട്. സിനിമയില്‍ സജീവമാകുമ്ബോള്‍ തന്നെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ചില ഗോസിപ്പുകള്‍ക്ക് മറുപടി പറയുകയാണ്. "ഇതുവരെ വിവാഹം കഴിക്കാത്ത ഞാന്‍ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ ആണെന്നുമാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ കണ്ടു ഞാനും എന്റെ വീട്ടുകാരുടെ ചിരിച്ചിരുന്നു..." ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം പ്രേമ നൈരാശ്യം ഒന്നുമല്ലെന്നും താന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്, അടുത്ത സുഹൃത്തുക്കളായ അവരൊക്കെ കാമുകന്മാര്‍ ആയപ്പോള്‍ പ്രണയം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോള്‍ കൈകൊടുത്ത് പിരിയുകയായിരുന്നു എന്നുമാണ് ചന്ദ്ര ലക്ഷ്മണ്‍ വ്യക്തമാക്കുന്നത്. തന്നെപറ്റി ഗോസിപ്പുകള്‍ നിറയ്ക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഇപ്പോള്‍ ചന്ദ്രയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha