വ​ലി​യ വീ​ടു​ണ്ടെ​ന്ന എ​ല്‍.​ഡി.​എ​ഫ് പ്ര​ചാ​ര​ണം; ബി.​ആ​ര്‍.​എം. ഷെ​ഫീ​ര്‍ ക​ല​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ​ര്‍​ക്ക​ല: വ​ര്‍​ക്ക​ല​യി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ത​നി​ക്കെ​തി​രെ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​ജോ​യി കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെ​ന്നും അ​ന്വേ​ഷി​ച്ച്‌ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി.​ആ​ര്‍.​എം. ഷെ​ഫീ​ര്‍ ക​ല​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ത​നി​ക്ക് വി​തു​ര​യി​ല്‍ വ​ലി​യ വീ​ടും പു​ര​യി​ട​വു​മു​ണ്ടെ​ന്നാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ വി​തു​ര​യി​ലു​ള്ള ഇ​രു​നി​ല വീ​ടി​െന്‍റ ചി​ത്ര​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ​യും ഈ ​പ്ര​ചാ​ര​ണം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.ത​നി​ക്ക് ഒ​രു സെന്‍റ്​ ഭൂ​മി​യോ വീ​ടോ ഇ​ല്ലെ​ന്നും ഇ​ക്കാ​ര്യം പ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​സ്തു​ത ഇ​താ​യി​രി​ക്കെ​യാ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് വീ​ടി​ല്ലെ​ന്ന പ്ര​ചാ​ര​ണം സ​ഹ​താ​പം നേ​ടി​യെ​ടു​ക്കാ​നാ​ണെ​ന്നാ​ണ് എ​ല്‍.​ഡി.​എ​ഫ് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍, എ​ല്‍.​ഡി.​എ​ഫ് പ്ര​ച​രി​പ്പി​ക്കു​ന്ന വീ​ടി​െന്‍റ ചി​ത്രം ഷെ​ഫീ​റി​െന്‍റ ഭാ​ര്യാ ഗൃ​ഹ​ത്തി​ന് സ​മീ​പ​ത്തു​ള്ള വീ​ടാ​ണെ​ന്നും ത​ങ്ങ​ള്‍​ക്ക് ഷെ​ഫീ​റു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും വീ​ടി​െന്‍റ ഉ​ട​മ​സ്ഥ പ​റ​യു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha