കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമം

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമം. ചെറുപുഴയിലായിരുന്നു സംഭവം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രജീഷ് പാലങ്ങാടൻ, ടി.പി. ശ്രീനിഷ്, സജു ജോസഫ്, അരുൺ ആലയിൽ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യം പകർത്തുകയായിരുന്ന വീക്ഷണം ലേഖകൻ റോമി.പി. ദേവസ്യയ്ക്കും പരിക്കേറ്റു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog