ബാറോസിന് മലയാളത്തിൽ ആശംസകളുമായി ‘ബിഗ് ബി’ ; നന്ദി പറഞ്ഞ് മോഹൻലാൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

ബാറോസിന് മലയാളത്തിൽ ആശംസകളുമായി ‘ബിഗ് ബി’ ; നന്ദി പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാറോസ്. പ്രഖ്യാപനം മുതൽ തന്നെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ബാറോസിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമ ആരംഭിക്കുന്ന ദിവസം മോഹൻലാലിന് ഒരു അപ്രതീക്ഷിത ആശംസയെത്തി. അതും അങ്ങ് ബോളിവുഡിൽ നിന്ന്. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ബാറോസിന് ആശംകളുമായി എത്തിയത്. അതും മലയാളിത്തിൽ.ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ‘മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ’, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹൻലാൽ മറുപടിയും നൽകി.
‘സര്‍, വളരെ നന്ദിയോടെ ഞാന്‍ താങ്കളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ സ്വീകരിക്കുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങെയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി’, എന്നാണ് മോഹൻലാൽ കുറിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog