ഭക്ഷണത്തിനു ശേഷം ഒന്ന് നടന്നു; കിട്ടിയ ആളെ തുമ്ബിക്കയ്യില്‍ തൂക്കി നിലത്തടിച്ചു; ഫോറെസ്റ് വാച്ചര്‍ക്ക് ഗുരുതര പരുക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ഭക്ഷണത്തിനു ശേഷം ഒന്ന് നടന്നു; കിട്ടിയ ആളെ തുമ്ബിക്കയ്യില്‍ തൂക്കി നിലത്തടിച്ചു; ഫോറെസ്റ് വാച്ചര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: കാപ്പുകാട് ആനസങ്കേതത്തില്‍ ആന തുമ്ബിക്കയ്യില്‍ തൂക്കി നിലത്തടിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരുക്ക്.

വാച്ചര്‍ ഹബീബിനാണ് പരുക്കേറ്റത്. ആനയുടെ ആക്രമണത്തില്‍ ഹബീബിന്റെ കാലും കായും ഒടിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭക്ഷണത്തിനുശേഷം ആനയെ നടത്തിക്കാന്‍ കൊണ്ടുപോയതായിരുന്നു. വഴിയരികില്‍ നിന്ന ഹബീബിനെ ആന ഉടനെ ആക്രമിക്കുകയാണ് ഉണ്ടായത്.

കുറച്ചുകാലം മുന്‍പാണ് ആനയെ കാപ്പുകാട് എത്തിച്ചത്.രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.

എന്നാല്‍ അക്രമ സ്വഭാവമുള്ള ആനയെ മാറ്റി പാര്‍പ്പിക്കുന്നതിനു പകരം വിനോദ സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ നിര്‍ത്തുന്നതിനെതിരെ നാട്ടുകാരും ജീവനക്കാരും രംഗത്തെത്തി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog