പൊന്നാനിയില്‍ പ്രതിഷേധം എരിയുന്നു; സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകളും തോരണങ്ങളും കത്തിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൊന്നാനിയില്‍ സിപിഐഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയത്തേച്ചൊല്ലിയുള്ള അതൃപ്തിയും പ്രതിഷേധവും തുടരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സിദ്ദിഖിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സിപിഐഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പോസ്റ്ററുകളും തോരണങ്ങളും കത്തിച്ചു. വെളിയങ്കോട് പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ ചിഹ്നമടങ്ങിയ തോരണങ്ങളും പോസ്റ്ററുകളും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചു.

ഫേസ്ബുക്കിലിടണം. പത്തുമുറി ബ്രാഞ്ചില്‍ ചിഹ്നങ്ങളും പോസ്റ്ററുകളും പരസ്യമായി കത്തിക്കുന്നു.

ടി എം സിദ്ദിഖിനെ ഒഴിവാക്കി പി നന്ദകുമാറിന് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പൊന്നാനിയില്‍ സിപിഐഎം അണികള്‍ തെരുവിലിറങ്ങി വന്‍ പ്രകടനം നടത്തിയിരുന്നു.പ്രാദേശിക സിപിഐഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം വകവെയ്ക്കാതെ പി നന്ദകുമാറിനെ തന്നെ സിപിഐഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

സീറ്റ് വെച്ചുമാറലിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതൃപ്തി പരസ്യമാക്കി അണികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഗൗരവമായി കാണുന്നില്ലെന്നാണ് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം. സ്ഥാനാര്‍ഥിത്വം രൂപം കൊള്ളുന്നത് കേവല പ്രാദേശികതകളിലല്ല സമഗ്രമായ പരിശോധനകളിലൂടെയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ അത്യപൂര്‍വ്വമായി തന്നെയേ ഉണ്ടാകാറുള്ളൂ. ഇത് പ്രാദേശികമായുള്ള ഒരു സംഭവമാണ്. ഇതിനേക്കാള്‍ വലിയ പ്രകടനങ്ങള്‍ ഇതിന് മുമ്ബും ഉണ്ടായിട്ടുണ്ട്. നിലമ്ബൂരില്‍ സ്ഥാനാര്‍ഥിയായി പി വി അന്‍വറിനെ പ്രഖ്യാപിച്ചപ്പോള്‍ അവിടെ മാത്രം 32 പ്രകടനങ്ങളുണ്ടായി. പക്ഷെ, പ്രതിഷേധിച്ചവര്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

ഇന്നാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഇപ്പോഴാണ് അത് ജനങ്ങളുടെ മുന്നിലെത്തിയത്. ബാക്കിയെല്ലാം ഊഹാപോഹങ്ങളാണ്. അതിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഏതെങ്കിലും തരത്തിലുള്ള വൈകാരികതയെ രാഷ്ട്രീയമായിട്ടും അച്ചടക്കമായിട്ടും കൂട്ടിക്കെട്ടേണ്ടതില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha