തുറമുഖ മന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം മണ്ഡലത്തിലുടനീളം കടന്നപ്പള്ളി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തവണ കണ്ണൂരിനെ കൂടെ നിര്‍ത്തുമെന്ന് എല്‍.ഡി.എഫ് കരുതുന്നു. മൂന്നു പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് പ്രതിനിധികളുണ്ടായിട്ടും വികസനമില്ലാതെ മുരടിച്ച കണ്ണൂരിന്റെ മാറ്റമാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നത്.
ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ നിരവധി പദ്ധതികളുണ്ട് മണ്ഡലത്തില്‍സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, തെക്കീ ബസാര്‍ ഫ്‌ളൈ ഓവര്‍, മേലേ ചൊവ്വ അടിപ്പാത, പാപ്പിനിശേരി - കിഴുത്തള്ളി ബൈപ്പാസ് എന്നിങ്ങനെ കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികളും പുരോഗമിക്കുന്നു.
ഗാന്ധിയന്‍ പാരമ്ബര്യത്തിന്റെ വെണ്‍മയും വിശുദ്ധിയും പൊതുജീവിതത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന 76 കാരനായ രാമചന്ദ്രന്‍ കടന്നപ്പള്ളി കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയാണ്. 1970ലും 77ലും കാസര്‍കോടുനിന്ന് പാര്‍ലമെന്റിലേക്കും 1980ല്‍ ഇരിക്കൂറില്‍നിന്നും 2006ല്‍ എടക്കാടുനിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയുമായിരുന്നു.
കഴിഞ്ഞതവണ കടന്നപ്പള്ളിയോട് പരാജയപ്പെട്ട ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി ജനറല്‍ സെക്രട്ടറി, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തളിപ്പറമ്ബ് പാച്ചേനി സ്വദേശിയാണ്.
തളാപ്പ് സ്വദേശിയായ അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ ആണ് ബിജെപി സ്ഥാനാര്‍ഥി. ബിജെപി ജില്ലാ സെക്രട്ടറിയാണ്. പഴയ കണ്ണൂര്‍ നഗരസഭാ പ്രദേശങ്ങളും എടക്കാട്, ചേലോറ, എളയാവൂര്‍ സോണലുകളും മുണ്ടേരി പഞ്ചായത്തും ചേര്‍ന്നതാണ് മണ്ഡലം.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു