ചെറുപുഴ നരമ്പിൻ പാറയിൽ തീ പിടുത്തം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

ചെറുപുഴ നരമ്പിൻ പാറയിൽ തീ പിടുത്തം


ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽപ്പെട്ട നരമ്പിൽ പാറയിൽ തീപിടുത്തം. ചെറുപുഴ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഈ ഭാഗങ്ങളിൽ മദ്യപാനമുൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാർ പറയുന്നു. മദ്യപിച്ചതിന് ശേഷം മദ്യക്കുപ്പികൾ എറിഞ്ഞുടയ്ക്കുന്നതും ഉണങ്ങിയ പുല്ലുകൾക്ക് തീയിടുന്നതും  ഇവരുടെ വിനോദമാണ്. കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തവും ഇത്തരത്തിലാണെന്ന് കരുതുന്നു. പെരിങ്ങോത്തു നിന്നുമെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog