ആരും മുഖ്യമന്ത്രിയായി ജനിക്കുന്നില്ലെന്ന്‌ പിണറായി വിജയന്‍ ഓര്‍ക്കണം : ഭാഗ്യവതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

ആരും മുഖ്യമന്ത്രിയായി ജനിക്കുന്നില്ലെന്ന്‌ പിണറായി വിജയന്‍ ഓര്‍ക്കണം : ഭാഗ്യവതി

വടകര : നിഷേധിച്ചവരുടെ മുഖത്തു നോക്കി വിരല്‍ ചൂണ്ടി ചോദ്യം ചോദിക്കാനുള്ള അവസരമായാണ്‌ ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെയുള്ള മത്സരത്തെ കാണുന്നതെന്ന്‌ വാളയാര്‍ അമ്മ ഭാഗ്യവതി. ഓര്‍ക്കാട്ടേരിയില്‍ രക്‌തസാക്ഷി കുടുംബങ്ങളുടെയും അമ്മ മനസുകളുടെയും ജനകീയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ധര്‍മ്മടത്ത്‌ പിണറായിക്കെതിരെ നോമിനേഷന്‍ കൊടുത്ത്‌ ബാലറ്റില്‍ പേരു വന്നതോടെ താന്‍ ജയിച്ചു കഴിഞ്ഞു. വാളയാര്‍ കേസ്‌ അട്ടിമറിച്ച സോജന്റെ തലയില്‍ തൊപ്പിയുള്ള കാലത്തോളം താന്‍ മുടി വളര്‍ത്തില്ലെന്നും അവര്‍ പറഞ്ഞു. ആരും മന്ത്രിമാരായി ജനിക്കുന്നില്ല, നമ്മളാണ്‌ ഇവരെയെല്ലാം വളര്‍ത്തുന്നത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog