അഡ്വ.സണ്ണി ജോസഫ് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

അഡ്വ.സണ്ണി ജോസഫ് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു

പേരാവൂര്‍: നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫ്  പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അഡ്വ.സണ്ണി ജോസഫ് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തിയത്. ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, വാര്‍ഡ് മെമ്പര്‍മാരായ കെ.നൂര്‍ദ്ദീന്‍, വി.എം.രഞ്ജുഷ, രാജു ജോസഫ്, സിറാജ് പൂക്കോത്ത് എന്നിവരുംസണ്ണി ജോസഫിനോടൊപ്പം ഉണ്ടായിരുന്നു.ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തിയ സണ്ണി ജോസഫ്  ആദ്യം മോണിംഗ് ഫൈറ്റേഴ് ഇന്‍ഡൂറന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളെയും, പിന്നീട് പേരാവൂര്‍ അത് ലറ്റിക് അക്കാദമിയിലെ കുട്ടികളെയും , കണ്ണൂര്‍ ഫുട്ബോള്‍ അക്കാദമിയിലെയും സാന്ത്വനം ആര്‍ച്ചറി ക്ലബ്ബിലെയും പിന്നീട്   ജിമ്മി ജോര്‍ജ് വോളി ക്ലബ്ബിലെ അംഗങ്ങളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.കായിക പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥികളോട് അവരുടെ രക്ഷിതാക്കളോടും ബന്ധുക്കളോടും തനിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു.ഒരു മണിക്കൂറിലധികം ഇവിടെ ചിലവഴിച്ചാണ് സണ്ണി ജോസഫ് മടങ്ങിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog