സൗരവ് ഗാംഗുലി ബിജെപിയിലേക്ക്; നിലപാട് അറിയിച്ച്‌ ദാദ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടിത്തിയത്.

'എന്റെ ജോലി യുമായി ഞാന്‍ മുന്നോട്ട് പോകുന്നു. കൊല്‍ക്കത്തയില്‍ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു. അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എന്റെ പ്രകൃതം. അങ്ങനെയാണ് ഞാന്‍. വളരെ സൗഹൃദപരമായി ഇടപെടുന്ന ഒരാളാണ് ഞാന്‍'. ഗാംഗുലി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha