കാസര്‍കോട്​ സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

കാസര്‍കോട്​ സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ മരിച്ചു

മക്ക: കാസര്‍കോട്​ സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ മരിച്ചു. പൈവളിക സ്വദേശി ഡോ. കാദര്‍ കാസിം (എ.കെ. കാസിം- 49) ആണ് മരിച്ചത്.

മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

ഇദ്ദേഹത്തെ മൊബൈലില്‍ വിളിച്ചു മറുപടി ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ദീര്‍ഘകാലം ഉപ്പള കൈകമ്ബയിലും മംഗളൂരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു.

മംഗളൂരു യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്തും സജീവമായിരുന്ന ഡോക്ടര്‍ മംഗളൂരുവിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog