നിയമസഭ തിരഞ്ഞെടുപ്പ് ; കേളകം പോലീസ് സ്‌റ്റേഷനില്‍ സര്‍വ്വകക്ഷി യോഗം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം:നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേളകം പോലീസ് സ്റ്റേഷനില്‍  സമാധാന യോഗം  ചേര്‍ന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.സ്റ്റേഷന്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്  സമാധാന യോഗം ചേര്‍ന്നത്.പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന്പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. പോളിങ്ങിന് 72 മണിക്കൂറിനുള്ളില്‍ ബൈക്ക് റാലികള്‍ നടത്തുവാന്‍ പാടില്ലായെന്നും, കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രചരണത്തിന്റെ സമാപനദിവസം കൊട്ടിക്കലാശം പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിനും സമാധാന യോഗത്തില്‍ ഐക്യകണേ്ഠന തീരുമാനിച്ചു. നിര്‍ദ്ദേശങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha