മനുഷ്യ ശരീരത്തില്‍ ജീവനുള്ള വിര : ഡൈറോഫിലേറിയസിസ് വ്യാപിക്കുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

മനുഷ്യ ശരീരത്തില്‍ ജീവനുള്ള വിര : ഡൈറോഫിലേറിയസിസ് വ്യാപിക്കുന്നു

മനുഷ്യ ശരീരത്തില്‍ ജീവനുള്ള വിരയെ കണ്ടെത്തുന്ന ഡൈറോഫിലേറിയസിസ് എന്ന രോഗാവസ്ഥ കൂടുതല്‍ പേരില്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. കണ്ണ്, മൂക്ക്, മസിലുകള്‍, വായ, മുഖം എന്നിവിടങ്ങളിലാണു സാധാരണയായി ഈ രോഗാവസ്ഥ കാണാറുള്ളത്. വളരെ അപൂര്‍വമായി ശ്വാസകോശങ്ങളിലും ഇത്തരം ജീവനുള്ള വിരകളെ കാണാറുണ്ട്.

വളര്‍ത്തു മൃഗങ്ങളില്‍ നിന്നോ കൊതുകില്‍ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കു പകരാനുള്ള സാധ്യത. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരാറില്ല.

വളര്‍ത്തുമൃഗങ്ങളില്‍ കൊതുകുകള്‍ വഴിയാണ് ഈ രോഗം പകരുന്നത്. അപൂര്‍വമായി പൂച്ചകളിലും ഇതു കാണാറുണ്ട്. കൊതുകു കടിയേല്‍ക്കുമ്ബോള്‍ നായകളുടെ ശരീരത്തിലേക്കു ലാര്‍വ പ്രവേശിക്കുന്നുകണ്ണിലും വായയിലും ഇത്തരം വിരകളെ കണ്ടാല്‍ ചെറിയ ശസ്ത്രക്രിയയിലൂടെ തന്നെ അവയെ പുറത്തെടുക്കാനാകും. ഡൈറോഫിലേറിയസിസ് കണ്ണുകളെ ബാധിച്ചാല്‍ കണ്ണുകള്‍ ചുവപ്പ് നിറത്തിലാകുകയും തടിപ്പുണ്ടാവുകയും ചെയ്യും. രോഗം ബാധിച്ച ഭാഗത്തു തടിപ്പ്, നീര് തുടങ്ങിയവരാണു ലക്ഷണങ്ങള്‍. ശ്വാസകോശത്തെ ബാധിച്ചാല്‍ ചെറിയ മുഴകളുള്ളതായി അനുഭവപ്പെടും. 20 സെന്റിമീറ്റര്‍ വരെ നീളത്തില്‍ ഈ വിരകള്‍ വലുതാകാനുള്ള സാധ്യതയുണ്ട്. പ്രളയത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഡൈറോഫിലേറിയസിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ ഡൈറോഫിലേറിയസിസിനെ തിരിച്ചറിയാനാകും. ഈ വിരകളെ എളുപ്പത്തില്‍ നീക്കം ചെയ്യാനാകുമെന്നും കുറച്ചുനാള്‍ മരുന്നു കഴിക്കേണ്ടി വരുമെന്നുമാണു ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog