താഴെചൊവ്വ പോസ്റ്റ് ഓഫിസിനു കീഴിലെ താഴെചൊവ്വ, എളയാവൂര്‍ സൗത്ത് എന്നിവിടങ്ങളിലെ അമ്ബതോളം വീടുകളിലാണ് ഇന്നലെ അഞ്ച് രൂപയുടെ സ്റ്റാംപ് പതിച്ച വെള്ള കവര്‍ ലഭിച്ചത്. കത്ത് കിട്ടിയ ഉടനെ തുറന്ന് നോക്കിയ ഒരു വീട്ടുകാരന്‍ ഇതിനുള്ളില്‍ ഒന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് പോസ്റ്റ്മാന്‍ ശ്രദ്ധിച്ചത്.അയക്കുന്ന ആളിന്റെ മേല്‍ വിലാസമില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പോസ്റ്റ് ഓഫിസിലാണ് പോസ്റ്റ് ചെയ്തിരുന്നത്. എല്ലാ വീടുകളിലും പോസ്റ്റുമായി കത്ത് നല്‍കി. അവിടെ നിന്നെല്ലാം ഒഴിഞ്ഞ കവറാണെന്ന മറുപടിയാണ് ലഭിച്ചത്.
തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്ത് പോസ്റ്റ്മാന്‍ താഴെ ചൊവ്വ പോസ്റ്റ് ഓഫിസില്‍ എത്തുമ്ബോഴേക്കും പ്രസ്തുത കത്ത് അയച്ച ആള്‍ അവിടെ എത്തിയിരുന്നത്രേ. ഉള്ളടക്കം രേഖപ്പെടുത്തിയ കടലാസ് കവറില്‍ ഇടാന്‍ വിട്ടു പോയതാണെന്നായിരുന്നു മറുപടി. ഇയാള്‍ ക്ഷമാപണവും നടത്തിയതായി അധികൃതര്‍ പറഞ്ഞു
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു