പൗലോസിന് സീറ്റ് നല്‍കിയില്ലെങ്കില്‍ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് തിരിച്ചടി നേരിടുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്. പരസ്യ പ്രതികരണങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും പാര്‍ട്ടിയുടെ മേല്‍ഘടകം വിഷയത്തില്‍ ഇടപെടുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
നാല്പതോളം മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ , അഞ്ചു ബ്ലോക്ക് പ്രസിഡന്റുമാര്‍ ഡി.സി.സി ,കെ.എസ്.യു അംഗങ്ങള്‍ എന്നിവരും രാജി സന്നദ്ധ അറിയിച്ചിട്ടുണ്ട് . മൂവാറ്റുപുഴയിലേക്കും പീരുമേടിലുമാണ് റോയ് കെ.പൗലോസിന്റെ പേര് പരിഗണിച്ചിരുന്നത് . ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാന നേതൃത്വം ഉടന്‍ ഒരു പരിഹാര ഫോര്‍മുല നിര്‍ദ്ദേശിക്കുമെന്നാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു