ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി

തൃശ്ശൂര്‍: ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഒല്ലൂരിലാണ് ​​ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. അഞ്ചേരി മുല്ലപ്പിള്ളി വീട്ടില്‍ രാജനും ഭാര്യ ഓമനയും ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയെ രാജന്‍ വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു ഉണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ മക്കള്‍ ജയ്ദീപ്, രാകേഷ് എന്നിവര്‍ക്കും വെട്ടേറ്റു. ഓമനയെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഓമനയെയും പരിക്കേറ്റ മക്കളെയും ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് രാജന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. വീടിനു സമീപത്തെ വിറകു പുരയില്‍ വച്ച്‌ രാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു ഉണ്ടായത്.

കെഎസ്‌ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഡ്രൈവര്‍ ആണ് രാജന്‍. രാജനും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ നേരത്തെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog