ടൂള്‍ക്കിറ്റ് കേസ് ; ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ടൂള്‍ക്കിറ്റ് കേസ് ; ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി

ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് കേസില്‍ നികിത ജേക്കബിനും ശാന്തനു മുളുകിനും പുറമെ ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി കോടതിയാണ് ചൗധരിയെ മാര്‍ച്ച്‌ 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയത്.

സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഡാലോചന) 153 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശുഭം ചൗധരിക്ക് എതിരെ ഡല്‍ഹിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചും ചൗധരിക്ക് മാര്‍ച്ച്‌ 12 വരെ അറസ്റ്റില്‍ സംരക്ഷണം നല്‍കിയിരുന്നു. ഡല്‍ഹിയിലും കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇദ്ദേഹം ഡല്‍ഹി കോടതിയെ സമീപിച്ചത്.

ടൂള്‍കിറ്റ് നിര്‍മ്മിച്ചതിലോ വിതരണം ചെയ്തതിലോ തന്റെ കക്ഷിക്ക് യാതൊരു പങ്കുമില്ലെന്നും അതിനാല്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ശുഭം ചൗധരിയുടെ അഭിഭാഷകന്‍ കോടതില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog