പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ, കയ്യില്‍ അവളുടെ പേരെഴുതി; ബന്ധുക്കളായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ, കയ്യില്‍ അവളുടെ പേരെഴുതി; ബന്ധുക്കളായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

ജയ്പൂര്‍: ബന്ധുക്കള്‍ കൂടിയായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഇരുവരും പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ ആണെന്നാണ് പൊലീസ് പറയുന്നത്.

രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. 23 വയസ് വീതമുള്ള ദേവരാജ് ഗുര്‍ജാര്‍, മഹേന്ദ്ര ഗുര്‍ജാര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
യുവാക്കളുടെ കയ്യില്‍ പെണ്‍കുട്ടിയുടെ പേര് വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു. ആശ എന്ന പേരാണ് കയ്യില്‍ എഴുതിയിരിക്കുന്നത്.

മരിക്കുന്നതിന് മുന്‍പ് ഒരു വിഡിയോയും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ എടുത്തിരുന്നു. ആത്മഹത്യയ്ക്ക് ആരും കാരണക്കാരല്ലെന്നും വ്യക്തി പരമായ തീരുമാനമാണ് ആത്മഹത്യക്ക് പിന്നിലെന്നും ഇവര്‍ വ്യക്തമാക്കുന്നുഇതിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും യുവാക്കള്‍ വിഡിയോയില്‍ പറയുന്നു.

ഇരുവരും പ്രണയിച്ച പെണ്‍കുട്ടിക്ക് മറ്റൊരു വരനെ കണ്ടെത്തി അവളുടെ വിവാഹം നടത്തണമെന്നും യുവാക്കള്‍ അഭ്യര്‍ഥിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog